ലഖ്നോ: അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന സൈനികരെക്കുറിച്ച് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുമ്പോൾ ഗുജറാത്തില്നിന്നുള്ളവര് മാത്രം അതില്‍ ഉള്പ്പെടാത്തതെന്താണെന്നായിരുന്നു കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് ചോദിച്ചത്.എന്നാൽ ഈ ചോദ്യത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
സൈനികര്‍ ഏതെങ്കിലും സംസ്ഥാനത്തിന്റെതല്ലെന്നും അവര്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രതിനിധികളാണെന്നും ബി.ജെ.പി പ്രതികരിച്ചു.ധീരരായ സൈനികരുടെ രക്തസാക്ഷിത്വത്തെ വിഭാഗീയമായി കാണുന്നത് തികച്ചും തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.ടി.എസ്. തുളസി പറഞ്ഞു. പഞ്ചാബിനോ ബംഗാളിനോ ഗുജറാത്തിനോ പ്രത്യേകമായി സൈനികരില്ലെന്നും എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. സൈനികരെ പോലും വിഭജിച്ചു കണ്ട അഖിലേഷിനെ നിരവധിപേർ വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദേശമായ ഗുജറാത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശം പ്രധാനമന്ത്രിയെ പരോക്ഷമായി ലക്ഷ്യംവെച്ചുള്ളതും ഗുജറാത്തിലെ ജനങ്ങളുടെ ദേശസ്നേഹത്തെ ചോദ്യംചെയ്തുകൊണ്ടുള്ളതുമാണെന്നാണ് പൊതുവെയുള്ള വിമർശനം.യു.പി തെരഞ്ഞെടുപ്പിലെ പരാജയത്തിെന്റ ആഘാതത്തില്‍നിന്ന് അഖിലേഷ് മുക്തനായിട്ടില്ലെന്നു യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
Post Your Comments