IndiaNews

മുത്തലാഖില്‍ നിന്ന് രക്ഷനേടാൻ ഹനുമാന്‍ പൂജയില്‍ അഭയം തേടി മുസ്ലീം സ്ത്രീകള്‍

വാരണാസി: മുത്തലാഖില്‍ നിന്ന് രക്ഷ നേടാന്‍ ഹനുമാന്‍ പൂജ ചെയ്‌ത്‌ മുസ്ലിം സ്ത്രീകൾ. വാരണാസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തിലാണ് മുസ്ലീം ഫൗണ്ടേഷന്‍ പ്രവര്‍ത്തകർ പൂജ ചെയ്‌തത്‌. 100 തവണ ചൊല്ലിയാല്‍ ആഗ്രഹം സഫലമാകുമെന്ന് പറയപ്പെടുന്ന ഹനുമാന്‍ ചാലീസ ഉറുദുവിൽ എഴുതി 100 തവണ ഉരുവിട്ടാണ് ഇവർ പ്രാർത്ഥന നടത്തിയത്.

ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്‍റ് നസ്നീന്‍ അന്‍സാരി, ആര്‍എസ്‌എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, പടല്‍പുരി മഠാധിപതി ബാബാ ബാലക് ദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മുത്തലാഖ് ഇല്ലാതാക്കണമെന്നാണ് ആഗ്രഹമെന്ന് ഇവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button