അബുദാബി : കുട്ടികളുടെ സ്‌കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കുന്ന കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് മാതാപിതാക്കൾക്ക് യുഎഇ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഗവണ്മെന്റ് അധികൃതർ ആണെന്നുള്ള രീതിയിൽ കുട്ടികളുടെ വിദ്യാഭ്യാസരീതിയെയും അവർ നേരിടുന്ന പ്രശ്‌നങ്ങളെയും സംബന്ധിച്ച് തങ്ങൾ ഒരു സർവ്വേ നടത്തുന്നതായും അതിന് ആവശ്യമായ വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടാണ് കോളുകൾ എത്താറുള്ളത്.
എന്നാൽ ഇത്തരത്തിലുള്ള കോളുകൾക്ക് മറുപടി നൽകുന്നത് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയെയും ബാധിക്കുമെന്നും യുഎഇ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments