NewsIndia

എസ്.ബി.ഐയുടെ എ.ടി.എം ഉപയോഗിക്കും മുമ്പ്; ഇടപാടുകാർ അറിയേണ്ടതെല്ലാം

പ്രമുഖ ബാങ്കായ എസ്.ബി.ഐയുടെ എ.ടി.എം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന സര്‍ക്കുലര്‍ ഇടപാടുകാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ബാങ്കിന്റെ മൊബൈല്‍ വാലറ്റായ ബഡ്ഡി ഉപഭോക്താക്കളെ ഉദ്ദേശിച്ചായിരുന്നു സര്‍ക്കുലറെന്ന് എസ്ബിഐ പിന്നീട് അറിയിക്കുകയുണ്ടായി. എസ്ബിഐയുടെ ഇടപാടുകാർ അറിഞ്ഞിരിക്കേണ്ട മുഖ്യമായ വിവരങ്ങൾ താഴെക്കൊടുക്കുന്നു.

ഓരോ ഇടപാടിനും 25രൂപ വീതം ഈടാക്കില്ല. എസ്.ബി.ഐ ബഡ്ഡി ബിസിനസ്സ് കറസ്പോണ്ടന്റ്സിനെ ഉദ്ദേശിച്ചിറക്കിയ സർക്കുലറിൽ വ്യക്തതയില്ലാത്തതാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കാൻ കാരണം. എസ്. ബി.ഐയുടെ സേവിംഗ്സ് അക്കൗണ്ടുള്ള ഉപഭോക്താവിന് എസ്.ബി.ഐ എ.ടി.എം വഴിയും എസ്.ബി.ഐ ഇതര എ. ടി. എം വഴിയും അഞ്ചു തവണ വീതം പണം പിൻവലിക്കാവുന്നതാണ്. എന്നാൽ ആറാം തവണ എസ്.ബി.ഐ എ. ടി. എമ്മിലൂടെ പണം പിൻവലിക്കുമ്പോൾ 12.50 പൈസയും മറ്റ് എ. ടി .എം വഴി 25 രൂപയും ചാര്‍ജ്ജായി ഈടാക്കും.

മെട്രോ നഗരങ്ങളില്‍ എസ്.ബി. ഐ എ.ടി. എം വഴി അഞ്ച് തവണ പിന്‍വലിക്കാമെങ്കിലും മറ്റ് ബാങ്ക് എ.ടി.എം വഴി മൂന്നു തവണയേ സൗജന്യമായി പിന്‍വലിക്കാനാകുകയുള്ളു. എന്നാല്‍ മിനിമം ബാലന്‍സ് വേണ്ടാത്ത സാധാരണ അക്കൗണ്ടുകളുള്ള ഉപഭോക്താവിന് നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. നേരത്തെ മൂന്ന് മാസം കൂടുമ്പോഴായിരുന്നു സർവീസ് ചാർജ് ഈടാക്കിയിരുന്നത്. എന്നാൽ ജൂണ്‍ ഒന്നു മുതൽ ഓരോ മാസവും ഈടാക്കും. സൗജന്യ പരിധിക്ക് ശേഷം, ബാങ്കിലെത്തിയുള്ള ഓരോ പണം പിന്‍വലിക്കലിനും 50 രൂപയും സേവന നികുതി നൽകേണ്ടിവരും.

shortlink

Related Articles

Post Your Comments


Back to top button