Latest NewsInternational

മനുഷ്യമാംസം തിന്നുന്ന മാനിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു

മനുഷ്യമാംസം തിന്നുന്ന മാനിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. അമേരിക്കയിലെ ടെക്‌സാസിലുള്ള ഒരു പരീക്ഷണശാലയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ഈ ചിത്രം പതിഞ്ഞത്. 26 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഈ പരീക്ഷണ ശാല മരണ ശേഷം മനുഷ്യശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കാനായി സ്ഥാപിച്ചതാണ്. പഠന ആവശ്യങ്ങള്‍ക്ക് ദാനം ചെയ്യുന്ന മൃതദേഹങ്ങള്‍ പരീക്ഷണത്തിനായി ഇവിടുത്തെ പല ഭാഗങ്ങളിലായി നിക്ഷേപിക്കും. പിന്നീട് രഹസ്യമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വഴി ഇവയുടെ മാറ്റം നിരീക്ഷിക്കും. ഇതായിരുന്നു ഇവിടുത്തെ പ്രവര്‍ത്തനരീതി.

സാധാരണ കുറുനരികളും എലികളും ചെന്നായകളും പോലുള്ള ജീവികള്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ശരീര ഭാഗങ്ങള്‍ ഭക്ഷിക്കാനായി എത്താറുണ്ട്. എന്നാല്‍ ഒരു ദിവസം ശരീര അവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ സസ്യഭുക്കായ മാന്‍ വര്‍ഗത്തില്‍ പെട്ട ഒരു ജീവി എത്തി. അവിചാരിതമായി എത്തിയതാണ് ഇതെന്നാണ് അന്ന് ഗവേഷകര്‍ കരുതിയത്. എന്നാല്‍ എട്ട് ദിവസങ്ങള്‍ക്ക് ശേഷം അതേസ്ഥലത്ത് വീണ്ടുമൊരു മാന്‍ എത്തി. മനുഷ്യശരീരത്തില്‍ അവശേഷിച്ച നട്ടെല്ലിന്റെ ഭാഗത്തുള്ള അസ്ഥികള്‍ രുചിച്ചു നോക്കിയ ശേഷം അത് സ്ഥലം വിട്ടു. സസ്തനി വിഭാഗത്തില്‍ പെട്ട ചില ജീവികള്‍ ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ വേണ്ടി മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നത് സാധാരണമാണെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ഇത് തണുപ്പ് കാലത്താണ് സംഭവിക്കാറുള്ളതെന്നും എന്നാല്‍ മാന്‍ വിഭാഗത്തില്‍ പെട്ട ജീവികള്‍ ഇത്തരത്തില്‍ കാണപ്പെട്ടത് ആദ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button