ഷിൻജിയാങ്: ചൈനയുടെ പടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങിലാണ് ഇന്ന് പുലര്‍ച്ചെയോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 8 പേര് മരിക്കുയും പത്തിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രഭവ കേന്ദ്രത്തില്‍ നിന്നും 8 കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനം അനുഭവപ്പെട്ടെതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രദേശത്തെ ചില ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജനസാന്ദ്രത ഏറെയുള്ളതും പര്‍വ്വത പ്രദേശവുമായ ഇവിടെ മുന്‍പ് നിരവധി തവണ ഭൂചലനം ഉണ്ടായിട്ടുണ്ട്. 2003ല്‍ ഉണ്ടായ ഭൂചനത്തില്‍ 268 പേരാണ് ഇവിടെ മരിച്ചത്.
Post Your Comments