ലണ്ടന്‍: ആഗോള ഭീകര സംഘടനയായ ഐസിസിനു വേണ്ടി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടത്തിയ കോടികള്‍ വിലയുള്ള വേദനസംഹാരികള്‍ ഇറ്റാലിയിൽ പിടികൂടി. മൂന്ന് കണ്ടെയ്നറുകളിലായി സുരക്ഷിതമായി പായ്ക്കുചെയ്ത നിലയിൽ കണ്ടെത്തിയ ട്രമഡോൾ ഗുളികകൾ ആയിരുന്നു കൂടുതലും. പുതപ്പ്, ഷാംപൂ എന്നിവയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒരു ഇന്ത്യന്‍ കമ്പനി ദുബായില്‍ നിന്നും അനധികൃതമായി വാങ്ങിയതാണ് മരുന്നുകളെന്ന് ഇറ്റാലിയന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ഇവ ശ്രീലങ്കവഴിയാണ് എത്തിയതെന്നും ഇവ രണ്ട് ഡോളറിനാണ് ലിബിയയില്‍ വില്‍ക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.സാധാരണയായി വിശപ്പ്, ദാഹം, ക്ഷീണം എന്നിവ അകറ്റുന്നതിനായി ക്യപ്റ്റഗോണ്‍ എന്ന മരുന്ന് ഭീകരർ ഉപയോഗിക്കാറുണ്ടെന്നാണ് വിവരങ്ങൾ.
ഐ.എസ് ഭീകരര്‍ ധനസമാഹരണത്തിന് വേണ്ടിയോ ആക്രമണങ്ങളില്‍ പങ്കെടുക്കുന്ന തീവ്രവാദികൾക്ക് വേണ്ടിയോ ആവാം ഈ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതന്നാണ് പോലീസ് പറയുന്നത്.ബൊക്കൊ ഹറാം ഭീകരര്‍ ആക്രമണത്തിന് നിയോഗിക്കപ്പെടുന്ന ഭീകരര്‍ക്ക് ട്രമഡോള്‍ നല്‍കുന്നുവെന്ന വാർത്തകൾ വന്നതിനു പിന്നാലേയാണ് ഈ വൻ മരുന്ന് വേട്ട.
Post Your Comments