ന്യൂ ഡൽഹി : ആശങ്കകൾക്ക് വിരാമം ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മൺസൂൺ കുറയുമോയെന്ന ആശങ്ക നിലനിൽക്കവേയാണ് ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്ന പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രംഗത്തെത്തിയത്. ഇത് മൂലം കാർഷിക മേഖലയ്ക്ക് ഉണർവു ലഭിക്കുമെന്നും രാജ്യത്ത് സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടി കാട്ടുന്നു.
ഏപ്രിൽ 18 വരെയുള്ള നിരീക്ഷണങ്ങൾ മുൻനിർത്തി ഈ വർഷം 96 ശതമാനം മഴ ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ അൻപത് വർഷത്തിനിടെ 89 സെന്റീമീറ്റർ ആണ് ശരാശരി മഴ എന്ന് ഡയറക്ടർ ജനറൽ കെ.ജെ. രമേശ് അറിയിച്ചു.
കേരളത്തിൽ ചൊവ്വാഴ്ച വേനൽമഴ കുറവായിരുന്നുവെങ്കിലും ഇന്നു മുതൽ ശക്തിപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർന്നുള്ള മൂന്നു ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും.
Post Your Comments