Latest NewsNewsIndia

ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റിലായേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ലൈവായി വോട്ടിങ്ങ് മെഷീന്‍ ഹാക്ക് ചെയ്താണ് കമ്ബ്യൂട്ടര്‍ സയന്‍സ് ബിരുദധാരി കൂടിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഭരദ്വാജ് രാഷ്ട്രീകേന്ദ്രങ്ങളെ ഞെട്ടിച്ചു കളഞ്ഞത്. സാങ്കേതികമായി അല്‍പ്പം വിവരമുണ്ടെങ്കില്‍ ആര്‍ക്കും മെഷീന്‍ ഹാക്ക് ചെയ്ത് രഹസ്യകോഡ് ഉപയോഗിച്ച്‌ വോട്ട് മറിക്കാമെന്നാണ് ലൈവ് ഡെമോയിലൂടെ കാണിച്ചത്.

ഈ രഹസ്യകോഡ് അറിയുന്ന ഏതൊരാള്‍ക്കും മെഷീന്‍ ഹാക്ക് ചെയ്യാം. പിന്നീട് പോള്‍ ചെയ്യുന്ന വോട്ടുകളെല്ലാം ഒരേ സ്ഥാനാര്‍ത്ഥിക്കാണ് ലഭിക്കുക. ഓരോ സ്ഥാനാര്‍ത്ഥിക്കും ഓരോ കോഡാണ് ഉണ്ടാവുക. ആം ആദ്മി എംഎല്‍എ യുടെ ഈ വിശദീകരണം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തുന്നതാണ്.

യു പി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വോട്ടിങ്ങ് മെഷീനില്‍ അട്ടിമറി ആരോപിച്ച്‌ ബി എസ് പി നേതാവ് മായാവതി രംഗത്തു വന്നിരുന്നു. പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും സമാന ആരോപണമുന്നയിക്കുകയുണ്ടായി. ഡല്‍ഹി ഭരണം അട്ടിമറിക്കാന്‍ ബി ജെ പി നീക്കം നടത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന നടപടിയുമായി ആം ആദ്മി എം എല്‍ എ തന്നെ രംഗത്ത് വന്നത്. തങ്ങളുടെ പരാജയം അട്ടിമറി മൂലമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം.

‘ശരിയായ’ രൂപത്തില്‍ തിരഞ്ഞെടുപ്പ് വീണ്ടും നടത്തിയാല്‍ വലിയ വിജയം നേടാനാകുമെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വാദം. എന്നാല്‍ യു പി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച രണ്ട് വോട്ടിങ്ങ് മെഷീനുകളില്‍ തകരാറ് കണ്ടെത്തുക കൂടി ചെയ്തതോടെ പ്രതിപക്ഷം ആരോപണങ്ങളുമായി വീണ്ടും ശക്തമായി രംഗത്തു വരികയുണ്ടായി. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നതായിരുന്നു പലരുടെയും ആവശ്യം. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് വ്യക്തമാകുന്ന സംവിധാനം വേണമെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button