ജമ്മു: ജമ്മുകാശ്മീരില്‍ പോലിസിനെതിരെ യുവതി ഗുരുതര ആരോപണവുമായി രംഗത്ത്. മോഷണക്കുറ്റമാരോപിച്ച് അറസ്റ്റുചെയ്ത തന്നെ, പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിപ്പിച്ചെന്നും സ്വകാര്യഭാഗങ്ങളില്‍ മുകളകുപൊടി തേച്ചെന്നും യുവതി പറയുന്നു. യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് ജമ്മുവിലെ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
യുവതി ജോലിക്ക് നിന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞമാസം 30ന് ഇവരെ പോലീസ് പിടികൂടിയത്. വീട്ടിലെ മോഷണത്തിന് പിന്നില്‍ ഇവരാണെന്നായിരുന്നു പരാതി. തുടര്‍ന്നാണ് 28 കാരിയായ യുവതിയെ ചോദ്യംചെയ്യുന്നതിനായി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.
സ്‌റ്റേഷനില്‍ കൊണ്ടുവന്നതുമുതല്‍ കൊടിയ പീഡനങ്ങളാണ് താന്‍ നേരിട്ടതെന്ന് യുവതി പറഞ്ഞു. സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാല് ദിവസത്തോളം പീഡിപ്പിച്ചു. പരസ്യമായി തുണിയുരിഞ്ഞ് ലൈംഗിക പീഡനത്തിനിരയാക്കി, സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചതായും യുവതി വെളിപ്പെടുത്തി. ഇതിന് ശേഷമാണ് തന്നെ വനിതാ സ്റ്റേഷനിലേക്ക് മാറ്റിയതെന്നും യുവതി പറഞ്ഞു. സ്‌റ്റേഷനിലെത്തിയ തന്റെ ഭര്‍ത്താവിനെയും ബന്ധുക്കളെയും പോലീസ് മര്‍ദ്ദിച്ചെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം യുവതിയുടെ ആരോപണത്തെതുടര്‍ന്ന് മൂന്നംഗസംഘത്തെ അന്വേഷണത്തിനായി കോടതി ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പേര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കാനചാക് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ രാജേഷ് ശര്‍മ്മ ആരോപണം നിഷേധിച്ചു.
Post Your Comments