ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതിയാരോപണമുന്നയിച്ച എം.എല്‍.എ കപില്‍ മിശ്രയ്ക്ക് നേരെ ആക്രമണം. കെജ്രിവാളിനെതിരെ നിരാഹാരസമരം നടത്തുകയായിരുന്ന മിശ്രയെ അങ്കിത് ഭരദ്വാജ് എന്നയാളാണ് മര്‍ദിച്ചത്.
അരവിന്ദ് കേജ്രിവാളിന്റെ അനുഭാവിയാണ് മര്‍ദ്ദിച്ച അങ്കിത് എന്ന് കപില്‍ മിശ്രയുടെ ഒപ്പമുള്ളവര്‍ ആരോപിച്ചു.എന്നാല്‍ അങ്കിത് എഎപിക്കാരനല്ല, ബിജെപി പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയ ആം ആദ്മി നേതൃത്വം തെളിവായി ഇയാളുടെ ഫേയ്സ് പേജും ചൂണ്ടിക്കാട്ടി.
മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ കേജ്രിവാളിനും എഎപി നേതൃത്വത്തിനുമെതിരേ അഴിമതി ആരോപണം ഉന്നയിച്ച് മിശ്ര രംഗത്തുവരുകയായിരുന്നു. തുടര്‍ന്ന് മിശ്രയെ തിങ്കളാഴ്ച്ച വൈകിട്ടോടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് കൂടുതല്‍ ആരോപണങ്ങള്‍ എഎപിക്കെതിരേ ഉന്നയിച്ച് മിശ്ര ഇന്ന് രാവിലെ നിരാഹാരസമരവും തുടങ്ങുകയായിരുന്നു.
പാര്‍ട്ടിയിലെ അഞ്ച് മുതിര്‍ന്ന നേതാക്കള്‍ നടത്തിയ വിദേശയാത്രയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് മിശ്രയുടെ ആവശ്യം. മന്ത്രിയായിരുന്നപ്പോള്‍ താന്‍ ഉപയോഗിച്ച വസതിയുടെ മുമ്പിലാണ് കപില്‍ മിശ്ര നിരാഹാരമിരുന്നത്. താന്‍ സമാധാപൂര്വ്വമായ സമരമാണ് നടത്തുന്നതെന്നും താന്‍ ആവശ്യപ്പെട്ട രേഖകള്‍ കെജ്രിവാള് പുറത്തുവിടുന്നതുവരെ വെള്ളം മാത്രം കുടിച്ച് ജീവിക്കുമെന്നാണ് മിശ്രയുടെ നിലപാട്. നിരാഹാരസമരത്തിനിടെയാണ് അങ്കിത് ഭരദ്വാജ് എംഎല്‍എയെ കൈയേറ്റം ചെയ്തത്.
Post Your Comments