ജലാലാബാദ്: ഐഎസില്‍ പോയ മലയാളികള്‍ യുഎസ് ആക്രമണത്തില്‍ മരിച്ചിട്ടില്ലെന്ന് പുതിയ വെളിപ്പെടുത്തൽ. മലയാളികളായ ചില ഐസിസ് ഭീകരര്‍ അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ആക്രമമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. നംഗര്‍ഹാർ പ്രവിശ്യയിൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും സോഷ്യൽ മീഡിയയിലും ഇവരുടെ സാന്നിധ്യമുണ്ടെന്നും അഫ്ഗാൻ ഇന്‍റലിജൻസ് വൃത്തങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളത്.
കേരളത്തിൽ നിന്ന് ഐഎസിൽ ചേരുന്നതിനായി അഫ്ഗാനിസ്ഥാനിലേയ്ക്ക് പോയ 13 മലയാളികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു അഫ്ഗാൻ വാര്‍ത്താ ഏജൻസി പജ് വാക് റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ത്യൻ ഐഎസ് കമാൻഡർമാരായ മുഹമ്മദ്, ഇല്ലാ ഗുപ്ത എന്നിവരും ആക്രമണത്തില്‍ മരിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കേരളത്തിൽ നിന്ന് കഴിഞ്ഞ ജൂലൈയിൽ കാണാതായ 13 മലയാളികൾ യുഎസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇൻറലിജന്‍സ് റിപ്പോർട്ട്. നേരത്തെ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ മലയാളികള്‍ ഇറാന്‍ വഴി നംഗര്‍ഹാര്‍ പ്രവിശ്യയിലേയ്ക്ക് സഞ്ചരിച്ചുവെന്നും ഖോറോസാനില്‍ നിന്ന് ഐഎസിനൊപ്പെ ചേര്‍ന്നുവെന്നും കണ്ടത്തിയിരുന്നു.
Post Your Comments