ഇസ്ലാമാബാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക് പൗരനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു എന്ന് ആരോപണം ഉന്നയിച്ച ഇന്ത്യൻ യുവതിയെ നാട്ടിലേക്കയക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. നിയ്മ പ്രശ്നങ്ങളാണ് ഇതിന് തടസമായി നിൽക്കുന്നതെന്നും യുവതിയുടെ യാത്രാരേഖകൾ അല്ലെന്നും പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അറിയിച്ചു.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ എത്തിയ തന്റെ ഭാര്യയെ കാണാനില്ലെന്ന് പാകിസ്ഥാൻ സ്വദേശിയായ യുവാവ് ആരോപണം ഉന്നയിച്ചത്. എന്നാൽ പിന്നീട് യുവാവ് തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയായിരുന്നുവെന്നും തന്നെ ഇന്ത്യയിലെത്തിക്കണമെന്നും യുവതി അറിയിച്ചിരുന്നു.
Post Your Comments