ഡല്‍ഹി: സമുദ്ര സമ്പത്തുകളെക്കുറിച്ചുള്ള പഠനത്തിനായി പതിനായിരം കോടിരൂപയുടെ പദ്ധതിക്ക് ഇന്ത്യ തയ്യാറെടുക്കുന്നു. ആദ്യമായാണ് ഇന്ത്യ ഇത്രയും ബൃഹത്തായ സമുദ്രപഠനത്തിനൊരുങ്ങുന്നത്. ഡിസംബറോടെ പര്യവേഷണം ആരംഭിക്കാനാണ് ആലോചന.
വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ സംയോജിച്ചാണ് പഠനം നടത്തുക. സമുദ്രസമ്പത്തുകള് കണ്ടെത്തുകയും അവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും സഘം വിലയിരുത്തും. പഠനത്തിന്റെ ആദ്യഘട്ടം ചെന്നെ തീരം കേന്ദ്രീകരിച്ചാണ് നടത്തുക. ഭൂമിശാസ്ത്ര മന്ത്രായം പര്യവേഷണ പ്രനവര്ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഭൂമി ശാസ്ത്ര മന്ത്രാലയത്തിന് പുറമെ, വിവര സാങ്കേതിക, ബയോടെക്നോളജി വിഭാഗങ്ങളുടെയും സഹകരണത്തോടെയാകും പഠനം നടത്തുക.
മത്സ്യ സമ്പത്ത്, കടല്‍ സസ്യം, ധാതു-ലവണാംശം, മറ്റ് ജലജീവികള്‍, അസംസ്കൃത വസ്തുക്കളുടെ സാമീപ്യം എന്നിവയും പഠനവിധേയമാക്കും
Post Your Comments