
ഷോപ്പിയാൻ: കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ സൈന്യം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഷോപ്പിയാനിലെ ഹെര്മെയ്നിൽ നിന്ന് ലഫ്റ്റനന്റ് റാങ്കിലുള്ള ഉമര്‍ ഫയാസ് എന്ന സൈനികന്റെ മൃതദേഹം കണ്ടെത്തയത്. കണ്ടെത്തുമ്പോള്‍ ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച നിലയാലായിരുന്നു.
ഷോപ്പിയാന്‍ സ്വദേശിയായ ഇദ്ദേഹം ആറ് മാസം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. നാട്ടില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. തീവ്രവാദി ആക്രമണങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇവിടം സൈന്യത്തിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും സൈന്യം അറിയിച്ചു
Post Your Comments