ന്യൂഡല്‍ഹി: മുത്തലാഖ് നിയമപരമായി നിലനില്‍ക്കില്ല. പുതിയ തീരുമാനം അലഹബാദ് ഹൈക്കോടതിയുടെയാണ്. എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശമുണ്ട്. അവ വ്യക്തിനിയമത്തിന്റെ പേരില്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭാര്യയുടെ അവകാശങ്ങള്‍ മാനിക്കാതെ ഭര്‍ത്താവ് തലാഖ് ചൊല്ലാന്‍ പാടില്ല. സ്ത്രീധന പീഡനത്തിനൊടുവില്‍ ഭാര്യ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവയൊണ് കോടതിയുടെ നിരീക്ഷണം. ഭർത്താവും ഭാര്യയും ചേർന്നാണ് തീരുമാനം എടുക്കേണ്ടത്. അല്ലാതെ ഒരാളുടെ താല്പര്യം മാത്രം നോക്കിയാൽ പോരെന്ന് കോടതി നിരീക്ഷിച്ചു.
Post Your Comments