Latest NewsKeralaNews

മുഖ്യമന്ത്രിയുടെ 113 മറുപടിയില്ല മറുപടികള്‍ വന്‍ഹിറ്റിലേക്ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സഭയില്‍ ഭരണകക്ഷി എംഎൽഎമാര്‍ ചോദിച്ച ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ചു എന്ന് തന്നെ പറയാം. എല്ലാ ചോദ്യത്തിനും ഒരേ ഉത്തരം തന്നെ ആണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. ഈ സർക്കാർ വന്നശേഷം പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ജില്ല തിരിച്ചു വ്യക്തമാക്കാമോ? എന്നതായിരുന്നു ആദ്യചോദ്യം. നിയമസഭയിൽ ഇന്നലെ വന്ന നക്ഷത്രചിഹ്നമിടാത്ത ഈ ചോദ്യത്തിനു മുഖ്യമന്ത്രി നൽകിയ മറുപടി വിവരം ശേഖരിച്ചുവരുന്നു എന്നതായിരുന്നു .

ഭരണകക്ഷിയിലെ സി. ദിവാകരന്റെ ചോദ്യത്തിനാണു മുഖ്യമന്ത്രിയുടെ മറുപടിയില്ലാത്ത ഈ മറുപടി. എന്നാല്‍ ഇതുപോലെ ഉള്ള 113 ചോദ്യങ്ങളാണ് പിണറായി വിജയന് നേരിടേണ്ടി വന്നത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർക്കു സമാനമായ തസ്തികകൾ ഏതൊക്കെയുണ്ട്? ഈ സർക്കാർ വന്ന ശേഷം ഉന്നത തസ്തികകളിൽ നിയമിച്ചവർക്ക് എല്ലാം വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടോ? ഹരിതകേരളം പദ്ധതി സാക്ഷരതാ യജ്ഞം പോലെ ജനകീയമായി മാറ്റാൻ ആലോചിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കും ‘വിവരം ശേഖരിച്ചുവരുന്നു’ എന്നാണു മറുപടി.

എന്നാല്‍ മുഖ്യമന്ത്രിയോടു ചോദിച്ച 113 ചോദ്യങ്ങൾക്കു മറുപടിയില്ലെന്ന വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ഉന്നയിച്ചപ്പോൾ അക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിച്ചു മറുപടി പറയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഓരോ പ്രദേശത്തെയും ജനങ്ങൾക്കു പൊലീസിന്റെ കാര്യക്ഷമത വിലയിരുത്തുന്നതടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനും ഉത്തരം അതുതന്നെ.

സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നത് സംബന്ധിച്ചു നിയമസഭാസമിതി നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടോ എന്ന ബി.ഡി. ദേവസിയുടെ ചോദ്യത്തിനുള്ള ഉത്തരത്തിനായും മുഖ്യമന്ത്രി വിവരം ശേഖരിച്ചുവരുന്നതേയുള്ളൂ എന്നതായിരുന്നു. എന്നാല്‍ ഈ വിഷയം വളരെ ഗൌരവമുള്ളതാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ തുടരുന്ന കാലതാമസമാണു ഭരണകക്ഷി എംഎൽഎമാരുടെ ചോദ്യങ്ങൾക്കു പോലും ഉത്തരം ലഭിക്കാത്ത അവസ്ഥയ്ക്കു കാരണമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button