തായ്‌ലൻഡ്: മുഷിഞ്ഞ വസ്ത്രവും വൃത്തിയില്ലാത്ത ശരീരവുമായി ഹാര്‍ഡിലി ഡേവിസന്‍റെ ഷോറൂമില്‍ ഒരു ഉപഭോക്താവ് എത്തി. വസ്ത്രധാരണവും വാഹനവുമൊക്കെ നോക്കി നമ്മുടെ സോഷ്യൽ സ്റ്റാറ്റസ് തീരുമാനിക്കുന്ന ഈ കാലഘട്ടത്തിലാണ് മുഷിഞ്ഞ വസ്ത്രധാരനായ ഇയാൾ ഷോറൂമിൽ എത്തിയത്. അവിടെ എത്തിയ അയാൾ എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ട് ഒരു ഹാര്‍ഡിലി ഡേവിസണ്‍ മോട്ടോര്‍ സൈക്കിൾ സ്വന്തക്കുകയും ചെയ്തു. അതും മുഴുവന്‍ പണവും നല്‍കി തന്നെ. ലംഗ് ദെച്ച എന്ന തായ്‌ലൻഡുകാരനായിരുന്നു മുഷിഞ്ഞ വേഷത്തില്‍ ഷോറുമില്‍ എത്തിയ ആ വൃദ്ധന്‍.
തീരെ ചേരാത്ത മുഷിഞ്ഞ ടീ ഷര്‍ട്ടും, പാകമല്ലാത്ത പാന്‍റും, വള്ളിച്ചരുപ്പുമൊക്കെയായി എത്തിയ വൃദ്ധനെ ജീവനക്കാര്‍ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു താന്‍ ഹാര്‍ഡ്ലി ഡേവിസണ്‍ വാങ്ങാന്‍ വന്നതാണ് എന്നു വൃദ്ധന്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ പല ഷോറുമിലും കയറി ഇറങ്ങി എങ്കിലും സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ഷോറും ജീവനക്കാര്‍ ഇയാളെ പുറത്താക്കുകയായിരുന്നു. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പത്തുമിനിറ്റിനുള്ളില്‍ സ്പോര്‍ട്ട്സ്റ്റാര്‍ 48 ഇയാള്‍ തിരഞ്ഞെടുത്തു. ഏകദേശം 13 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഇതു സ്വന്തമാക്കിയത്.
വാഹനം വാങ്ങുന്നതിനു മുമ്പ് ഷോറൂമില്‍ മോഡല്‍ കിടന്നു പരിശോധിക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ സഹോദരി ഇത് ലംഗ് ദെച്ച് ആണെന്നു വ്യക്തമാക്കുകയായിരുന്നു. ഇയാള്‍ ഒരു വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണെന്നും ഇക്കാലമത്രയും കഷ്ടപ്പെട്ടു സമ്പാദിച്ച പണം കൊണ്ട് ഇയാള്‍ മോട്ടോര്‍ സൈക്കിള്‍ വാങ്ങുകയായിരുന്നു എന്നും സഹോദരി വ്യക്തമാക്കി. എന്തായാലും ഈ വൃദ്ധനായ യുവാവു തന്നെയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ താരം.
Post Your Comments