പെര്‍ത്ത് : വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മുഖത്ത് ക്രീം കേക്ക് വന്നുവീണാല്‍ എന്തായിരിക്കും പ്രതികരണം. പെര്‍ത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോയ്സ്. എന്നാല്‍ അസാധാരണ മനസ്സാന്നിധ്യം കൊണ്ടാണ് ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ആയ ക്വന്റാസ് എയര്‍വേയ്സ് സിഇഒ അലന് ജോയ്സ് ഈ സാഹചര്യത്തെ നേരിട്ടത്.
പെട്ടെന്നാണ് ഒരാള്‍ വേദിയിലെത്തി ജോയ്സിന്റെ മുഖത്ത് ക്രീം കേക്ക് തേച്ചത്. ഇതിനുശേഷം ഇയാള്‍ നേരേ നടന്നുപോവുകയും ചെയ്തു.
എന്നാല്‍, ഏവരേയും അത്ഭുതപ്പെടുത്തിയത് ജോയ്സിന്റെ പ്രതികരണമായിരുന്നു. ഒരുനിമിഷം അമ്പരന്നെങ്കിലും ഉടന്‍ തന്നെ സമനില വീണ്ടെടുത്ത ജോയ്സ് എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നും വൃത്തിയാക്കിയ ശേഷം തിരിച്ചെത്താമെന്നും വ്യക്തമാക്കി സ്റ്റേജ് വിടുകയായിരുന്നു.
തുടര്‍ന്ന് ദേഹത്തായ അവശിഷ്ടങ്ങള്‍ വൃത്തിയാക്കിയ ശേഷം അല്പസമയത്തിനു ശേഷം തിരിച്ചെത്തി പ്രസംഗം തുടരുകയും ചെയ്തു. താനൊരു വലിയ കേക്ക് തീറ്റക്കാരനല്ലെന്നും പിന്നെ എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് പിന്നീട് മാധ്യമങ്ങളെ കണ്ട ജോയ്സ് പ്രതികരിച്ചത്.
ജോയ്സിനെ ആക്രമിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments