Latest NewsNewsIndiaBusiness

പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു

ന്യൂഡൽഹി: പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു. ഇനി ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) എല്ലാ പണമിടപാടുകളും നടക്കുള്ളൂ. ഇപിഎഫ്ഒയിൽ നിന്നുള്ള പെൻഷൻ, പ്രോവിഡന്റ് ഫണ്ട്, ഇൻഷുറൻസ് എന്നിവ ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമാകും ഇനി ട്രാൻസ്ഫർ ചെയ്യുക.

നിലവിൽ പണം മണി ഓർഡർ, ചെക്ക് എന്നീ മാർഗങ്ങളിലൂടെയും കൈമാറിയിരുന്നു. ഇതു ഒഴിവാക്കിയാണു ഭേദഗതി വരുത്തിയത്. ഇപിഎഫ്ഒയുടെ 98 ശതമാനം ഇടപാടുകളും ഡിജിറ്റൽ മാർഗത്തിലൂടെയാണ് ഇപ്പോൾ നടക്കുന്നത്.

മറ്റു പണമിടപാടുകളെക്കുറിച്ചു പരാതി ഉയർന്നതോടെയാണു 100 ശതമാനം ഡിജിറ്റലെന്ന തീരുമാനം ഇപിഎഫ്ഒ സ്വീകരിച്ചത്. രാജ്യത്തെ നാലുകോടിയോളം പേരാണ് ഇപിഎഫിൽ ഭാഗമായുള്ളത്. ഇതിൽ ഒരു കോടിയോളം പേർ പ്രതിവർഷം വിവിധ വകുപ്പുകളിലായി ഇപിഎഫിൽ നിന്നു പണം സ്വീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button