Latest NewsNewsIndia

സൈനികരുടെ ശരീരം വികൃതമാക്കിയ പാക് സൈനികരുടെ തലയറുത്താല്‍ അഞ്ചുകോടി പ്രതിഫലം – മുസ്ലിം സംഘടന

 

ജയ്പൂര്‍: പാകിസ്താന്‍ സൈനികരുടെ തലയറുത്ത് വന്നാൽ അഞ്ചുകോടി രൂപ പ്രതിഫലം നൽകാമെന്ന വാഗ്ദാനവുമായി മുസ്ളീം സംഘടന. തീവ്രവാദത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവ ആതങ്ക്വാദ് വിരോധി സമിതി എന്ന മുസ്ളീം സംഘടനയാണ് ഈ വാഗ്ദാനം നടത്തിയത്. തങ്ങളുടെ സംഘടനയുമായി യോജിച്ചു പ്രവർത്തിക്കുന്ന പ്രവർത്തകർ പിരിവിട്ട് ഈ പാരിതോഷിക തുക ഉണ്ടാക്കുമെന്നും അവർ വ്യക്തമാക്കി.

ഇതിനായി പൊതുജനങ്ങൾക്കും പങ്കുചേരാമെന്നു സംഘടനാ ചെയർമാൻ അറിയിച്ചു.അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ ശരീരം വികൃതമാക്കിയ പാകിസ്താന്‍ സൈനികരുടെ തലയാണ് സംഘടന ആവശ്യപ്പെട്ടത്.ഇന്ത്യൻ സൈനീകർക്കെതിരെ ഇത്രയും ക്രൂരത ചെയ്ത പാക് സൈനികരുടെ തലയുമായിവരുന്നവർക്ക് അഞ്ചുകോടി രൂപ പാരിതോഷികം നൽകുമെന്ന് സംഘടന ചെയര്‍മാന്‍ മുഹമ്മദ് ഷക്കീല്‍ സൈഫി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button