Latest NewsIndia

ഈ ഇന്ത്യാക്കാരന്‍ ഇനി യുഎസ് സേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കും

ജയ്പൂര്‍ : ജയ്പൂര്‍ സ്വദേശിയായ മൊണാര്‍ക്ക് ശര്‍മ യുഎസ് സേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കും. യുഎസ് സൈന്യത്തിന്റെ എഎച്ച്-64ഇ കോംപാറ്റ് ഫൈറ്റര്‍ ഹെലികോപ്ടര്‍ യൂണിറ്റിലാണ് ശര്‍മയ്ക്ക് ശാസ്ത്രജ്ഞനായി നിയമനം ലഭിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 1.20 കോടി രൂപയാണ് ശബളം. വിമാനങ്ങളുടെ രൂപകല്‍പന, നിര്‍മാണം, പരിശോധന, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയെല്ലാം മൊണാര്‍കിന്റെ ഡ്യൂട്ടിയില്‍ പെടും. മൊണാര്‍കിന്റെ അച്ഛന്‍ രാകേഷ് ശര്‍മ രാജസ്ഥാന്‍ പോലീസില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മൊണാര്‍ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയത്.

2013ല്‍ നാസയുടെ (NASA) മാസ്‌കമ്മ്യൂണിക്കേഷന്‍ വിങ്ങില്‍ ജൂനിയര്‍ റിസേര്‍ച്ച് അസിസ്റ്റന്റായാണ് മൊണാര്‍ക് ശര്‍മ കരിയര്‍ ആരംഭിക്കുന്നത്. 2011ല്‍ നാസയുടെ മൂണ്‍ ബാഗി പ്രൊജക്ടില്‍ ഇദ്ദേഹം നയിച്ച ടീമായിരുന്നു ഒന്നാമതെത്തിയത്. 2016ല്‍ യുഎസ് സേനയില്‍ എത്തിയ മൊണാര്‍ക് ശര്‍മ ആര്‍മി സര്‍വീസ് മെഡലും സേഫ്റ്റി എക്‌സലന്‍സ് അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്തു. ശര്‍മയുടെ ഈ മികവ് തന്നെയാണ് അദ്ദേഹത്തെ യുഎസ് സൈന്യത്തിന്റെ വിമാനനിര്‍മാണ യൂണിറ്റില്‍ എത്തിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button