KeralaLatest NewsNews

കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മാസം സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളുടെ എണ്ണം കുറവാണെന്ന് ഗതാഗതവകുപ്പിന്റെ റിപ്പോര്‍ട്ട്.

സുപ്രീംകോടതി നിയമിച്ച റോഡ് സുരക്ഷാസമിതിക്ക് സംസ്ഥാന ഗതാഗതവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് മൂന്നുമാസത്തെ അപകടങ്ങളുടെ കണക്കുകള്‍ പറഞ്ഞിരിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെ 9,761 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 960 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 10,673 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞവര്‍ഷം ആദ്യ മൂന്നുമാസങ്ങളില്‍ ഇതിനേക്കാള്‍ 632 അപകടങ്ങള്‍ കൂടുതലായിരുന്നു.

പാലക്കാട് ജില്ലയിലാണ് (89) കഴിഞ്ഞ ഒക്ടോബറിനും ഡിസംബറിനുമിടയില്‍ കൂടുതല്‍ അപകടമരണങ്ങളുണ്ടായത്. തിരുവനന്തപുരവും (87) മലപ്പുറവുമാണ് തൊട്ടുപിന്നില്‍ (86). വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിനുമാത്രം ഈകാലയളവില്‍ 740 പേരെ പിടികൂടി. ചുവപ്പുസിഗ്നല്‍ മറികടക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ നിയമലംഘനം നടന്നത് തിരുവനന്തപുരത്താണ് (1530).

ഒരുമാസത്തെ ബോധവത്കരണപരിപാടി നടത്തിയതിന്റെ ഫലംകൊണ്ടുകൂടിയാണ് അപകടങ്ങള്‍ കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. ജനുവരി ഒന്നുമുതല്‍ 31 വരെയാണ് റോഡ് സുരക്ഷാ കര്‍മപദ്ധതി നടപ്പാക്കിയിരുന്നത്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും രൂപവത്കരിച്ച പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു ഇത്. അനധികൃത പാര്‍ക്കിങ്, ഹെല്‍മെറ്റും സീറ്റുബെല്‍റ്റും ഇല്ലാതെ വാഹനമോടിക്കല്‍, അതിവേഗം, മദ്യപിച്ച്‌ വാഹനമോടിക്കല്‍ എന്നിവ തടയാന്‍ കൃത്യമായ ദിവസങ്ങള്‍ നിശ്ചയിച്ചായിരുന്നു ബോധവത്കരണപരിപാടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button