കോഴിക്കോട്: സ്വര്‍ണ വില കുറഞ്ഞുവരുന്നു.ഡിമാന്റ് കുറയുകയും യു.എസ് ജോബ് ഡാറ്റ ഉയരുകയും ചെയ്തതോടെയാണ് സ്വര്‍ണത്തിന് വില കുറയാൻ തുടങ്ങിയത്.ആഗോള-ദേശീയ തലത്തിലെ ഫെഡ് റിസര്‍വ് യോഗം പലിശ നിരക്കുകള്‍ ഉയര്ത്തുമോയെന്നതിനെ ആശ്രയിച്ചിരിക്കും സ്വർണ്ണ വിലയിലെ മാറ്റം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം സ്വര്‍ണത്തിന്റെ ഡിമാന്റില്‍ വന്‍കുറവുണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കേരളത്തില്‍ പവന് 21600 രൂപയാണ് വില. ഗ്രാമിന് 2700. ഇനിയും വില കുറയാനാണ് സാധ്യതയെന്ന് സ്വര്‍ണ വ്യാപാരികള്‍ വിലയിരുത്തുന്നു.അന്താരാഷ്ട്ര വിപണിയില്‍ പതിനഞ്ചു ദിവസമായി സ്വര്‍ണവില താഴോട്ടാണ്.
ചൈനീസ് ട്രേഡ് ബാലന്‍സ്, രാജ്യത്തെ ഓഹരി വിപണിയിലേയ്ക്ക് വിദേശ നിക്ഷേപത്തിന്റെ വരവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി, രാജ്യത്തെ വ്യവസായികോത്പാദന സൂചിക തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും അടുത്തയാഴ്ചത്തെ സ്വര്‍ണ വിപണി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയതും സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമാണ്.
Post Your Comments