KeralaLatest NewsNews

ഭാര്യക്കും ഭർത്താവിനും അപകടരഹിത ഓട്ടോ ഡ്രൈവിംഗ് പുരസ്ക്കാരം- മലപ്പുറത്ത് നിന്നൊരു വിജയഗാഥ

 

മലപ്പുറം: ഒരേ വീട്ടിൽ നിന്നും രണ്ട് ഓട്ടോകൾ ദിവസവും ഓട്ടത്തിന് പോകുന്നു. രണ്ട് പേർക്കും അപകട രഹിത ഓട്ടോ ഡ്രൈവിംഗ് പുരസ്കാരവും ലഭിക്കുന്നു. മലപ്പുറത്തെ മണ്ണേങ്ങോട് പൂളയ്ക്കപ്പറമ്പില്‍ ശ്രീകുമാറിനെയും ഭാര്യ സുനന്ദയേയും തേടിയാണ് ഈ അപൂർവ്വ പുരസ്കാരം എത്തിയത്.യാത്രക്കാർക്ക് യാതൊരു ഭയവുമില്ലാതെ ഇനി ഈ ദമ്പതികളുടെ ഓട്ടോയിൽ കയറാം.ശ്രീകുമാര്‍ 25 വര്‍ഷമായി ഓട്ടോ ഓടിക്കുന്നയാളും സുനന്ദ 12 വര്‍ഷമായി ഓട്ടോ ഓടിക്കുന്നയാളുമാണ്.

പഞ്ചായത്തിന്‍റെ ഡ്രൈവിംഗ് പരിശീലന പദ്ധതിയിലൂടെ ഡ്രൈവിംഗ് പഠിച്ച സുനന്ദ പഞ്ചായത്തിനും നന്ദി പറയുകയാണ്.മൂന്നു മക്കളെയും ഒരുക്കി സ്‌കൂളിൽ വിട്ടതിനു ശേഷം വീട്ടുജോലികളും ചെയ്തിട്ടാണ് സുനന്ദ ഓട്ടോ ഓടിക്കാൻ എത്തുന്നത്. പിന്നീട് അഞ്ചു മണിക്ക് തിരികെ വീട്ടിൽ എത്തുകയും ചെയ്യും.12 വര്‍ഷമായി സുനന്ദയുടെ ഓട്ടോ മലപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ സുരക്ഷിത വാഹനമാണ്.കൊപ്പത്തെ സ്റ്റാന്‍റിലാണ് ഭർത്താവും ഭാര്യയും ഓട്ടോ ഓടിക്കുന്നത്. മലപ്പുറത്തു നടന്ന ഒരു ചടങ്ങിൽ ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button