കോട്ടയം: കടുതുരുത്തി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച കേരള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിക്ക് ജയം. നാലിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് വിമതസ്ഥാനാര്‍ത്ഥി അന്നമ രാജു വിജയിച്ചത്. അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്‍കാതെ തന്നെ പാര്‍ട്ടി അവഗണിച്ചതാനാലാണ് വിമതനായി മത്സരിച്ചതെന്ന് അന്നമ്മ രാജു പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അന്നമ്മ രാജുവിന് ഒരു വര്‍ഷത്തേക്ക് പ്രസിഡന്റ് പദം നല്‍കാമെന്നാണ് ഇടതുപക്ഷവുമായുള്ള ധാരണ. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ആറും കേരള കോണ്‍ഗ്രസിന് നാലും കോണ്‍ഗ്രസിന് രണ്ടും ഒരു സ്വതന്ത്രനുമാണുള്ളത്.
Post Your Comments