തിരുവനന്തപുരം• നാവായികുളം, പുന്നോട് മേഖലയിൽ സിപിമ്മിൽ നിന്നും രാജിവച്ചു ഇരുപത്തഞ്ചോളം പേർ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാവായിക്കുളം പഞ്ചായത്തിലെ പുന്നോട് വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു ശ്രീ.സെയ്ഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു നടപടി. പുതിയ അംഗങ്ങൾക്ക് മുൻ എംഎൽഎ ശ്രീ. വർക്കല കഹാർ മെമ്പർഷിപ്പ് നൽകി. ഡിസിസി മെമ്പർ ശ്രീ.G.K. ഉണ്ണികൃഷ്ണൻ നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് Adv.M. M. താഹ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ.അനീഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.K.തമ്പി, മണ്ഡലം കമ്മിറ്റി ട്രഷറർ ശ്രീ. ഇർഷാദ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ.ജഹാംഗീർ, വെട്ടിയറ വാർഡ് പ്രസിഡന്റ് ശ്രീ.ഷിഹാസ്, ബൂത്ത് പ്രസിഡന്റ്മാരായ ശ്രീ.ഹസീബ് അജ്മൽ, ശ്രീ.സുജീവ്, ശ്രീ.നജ്മൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
-സുജിൻ വർക്കല
Post Your Comments