![women](/wp-content/uploads/2017/05/women.jpg)
തിരുവനന്തപുരം : ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ടുകുന്നില് ശനിയാഴ്ച രാത്രിയാണ് സംഭവം. കിണറ്റില്‍ ചാടിയ ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവും പിന്നാലെ ചാടി. യുവതിയെയാണ് ഫയര്‍ഫോഴ്സ് ആദ്യം പുറത്തെത്തിച്ചത്. എന്നാല്‍ മുകളിലേക്ക് കയറിവരാന്‍ ഭര്‍ത്താവ് കൂട്ടാക്കിയില്ല. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒടുവില്‍ പ്രയോഗിച്ച് വലയ്ക്കുള്ളിലാക്കിയാണ് ഇയാളെ കരക്കെത്തിച്ചത്.
അറുപതടിയോളം ആഴമുള്ള കിണറ്റിലാണ് ഭാര്യയും ഭര്‍ത്താവും ചാടിയത്. കിണറ്റില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനാണ് താന്‍ കിണറ്റിലില് ഇറങ്ങിയതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെയാണ് യുവതി കിണറ്റില്‍ ചാടിയതെന്നു വീട്ടുകാര്‍ പൊലീസിനോട് പരാതിപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മലയിന്‍കീഴ് പൊലീസ് ഗാര്‍ഹികപീഡനത്തിന് കേസെടുത്തു. ഇന്നു കോടതിയില്‍ ഹാജരാക്കും.
Post Your Comments