KeralaNews

സർക്കാരിന്റെ നയം നടപ്പിലാക്കാൻ പോലീസ് ബാധ്യസ്ഥർ; സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന്റെ നയം നടപ്പാക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്ന് നിലവിലുള്ള നയങ്ങളും നിയമങ്ങളും ശരിയായ രീതിയില്‍ നടപ്പിലാക്കുകയാണ് പൊലീസിന്റെ ജോലിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സെൻകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

വൈകുന്നേരം നാലരയോടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ടത്. ഇനിയുള്ള ദിവസങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി സെന്‍കുമാര്‍ പറഞ്ഞു. പുതിയ നയങ്ങള്‍ ഉണ്ടാക്കുന്നത് പൊലീസിന്റെ ജോലിയല്ല, അത് സര്‍ക്കാരാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ നയം സര്‍ക്കാരാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button