ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ തന്റെ ഭാര്യയെ കാണാതായെന്ന യുവാവിന്റെ പരാതി പുതിയ വഴിത്തിരിവിലേക്ക്. താഹിർ അലി എന്ന യുവാവ് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കല്ല്യാണം കഴിക്കുകയായിരുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നും ഉസ്മ എന്ന യുവതി ആവശ്യപ്പെട്ടു. തന്റെ എമിഗ്രെഷൻ രേഖകളെല്ലാം അയാൾ തട്ടിയെടുത്തതായും ഉസ്മ പാക് ടിവി ചാനലായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
താഹിര്‍ അലി തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഇസ്ലാമാബാദിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലും ഉസ്മ ആരോപിക്കുന്നുണ്ട്. താഹിർ അലിയെ വിവാഹം ചെയ്തതിന് ശേഷമാണ് അയാള്‍ വേറെ വിവാഹം കഴിച്ചയാളാണെന്നും നാല് മക്കളുടെ അച്ഛനാണെന്നും അറിഞ്ഞതെന്നും ഉസ്മ വ്യക്തമാക്കുന്നു.എ ത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ ഉസ്മ ആവശ്യപ്പെട്ടു.
Post Your Comments