ഹൈദരാബാദ്: 12 കാരൻ അമ്മയെ കഴുത്തിൽ കുത്തി കൊന്നു. സംഭവം നടന്നത് ഇങ്ങനെ. 45 കാരിയായ രേണുകയും മകനും ഒറ്റമുറി ആസ്ബസ്റ്റോസ് മേഞ്ഞ വീട്ടിൽ കുപ്പിയും പാട്ടയും പ്ലാസ്റ്റിക്കും ഒക്കെ പെറുക്കി വിറ്റു ഉപജീവനം നടത്തുന്നവരാണ്. 12 കാരനായ മകനും ഇതേ പണിയാണ് ചെയ്യുന്നത്. 700 രൂപയാണ് ഒറ്റമുറി വീടിന്റെ വാടക.
രേണുക കിട്ടുന്ന പണം വെളിയിൽ നിന്ന് ആഹാരം വാങ്ങി കഴിക്കുകയും രാത്രി വരുമ്പോൾ മദ്യം വാങ്ങി കൊണ്ടുവന്നു കുടിക്കുകയും ചെയ്യും. പിന്നീട് മകന് കിട്ടിയ കാശിനു വേണ്ടിയും വഴക്കിടുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യും. എന്നാൽ കുട്ടി കിട്ടുന്ന കാശ് സൂക്ഷിച്ചു വെച്ച് വീട്ടുവാടക കൊടുക്കുകയാണ് ചെയ്യുന്നത്.
രേണുകയുടെ ദേഹോപദ്രവം സഹിക്കാതെ ഞായറാഴ്ച 12 കാരൻ ഒരു കത്തിയെടുത്തു രേണുകയെ കുത്തി. കഴുത്തിൽ മുറിവേറ്റ അവർ തൽക്ഷണം മരിച്ചു. പിന്നീട് ബാലൻ മൃതദേഹത്തിനരികിലിരുന്നു കരഞ്ഞു. അടുത്തുള്ള താമസക്കാർ വന്ന് കണ്ടു പോലീസിൽ അറിയിക്കുകയും ബാലനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മരിച്ച രേണുകയെ പറ്റി അയൽവാസികൾക്കും നല്ല അഭിപ്രായമില്ല. ബാലനെ രേണുക കൊടും പീഡനം ഏൽപ്പിക്കുമായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.
Post Your Comments