അമ്പലപ്പുഴ: വിവാഹശേഷം നവദമ്പതികള്‍ ജെ.സി.ബിയില്‍ ഘോഷയാത്ര നടത്തി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്ന് വരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. വരന്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് അറക്കല്‍ രാജപ്പന്റെ മകന്‍ അരുണ്‍, ജെ.സി.ബി. ഉടമ, ഡ്രൈവർ എന്നിവര്‍ക്കെതിരെയാണ് കേസ്. വിവാഹശേഷം വരനും വധുവും ജെ.സി.ബിയിലും എണ്‍പതോളം പേര്‍ മറ്റുവാഹനങ്ങളിലുമായി നാലുവരിയിലായി നിരന്നു സഞ്ചരിക്കുകയായിരുന്നു.
Post Your Comments