മസ്ക്കറ്റ്: സ്വകാര്യ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത 23 കാരനെ കാമുകി കുത്തിക്കൊലപ്പെടുത്തി.യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ പ്രദര്ശിപ്പിച്ചതിനെചൊല്ലി രണ്ട് പേരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചിത്രങ്ങൾ ഉപയോഗിച്ച് യുവാവ് തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പിന്നീട് പോലീസിനോട് പറഞ്ഞു. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവതി തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
Post Your Comments