ന്യൂഡല്‍ഹി: അഴിമതിയാരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആന്‍റി കറപ്ഷന്‍ വിഭാഗത്തിന് മുൻ മന്ത്രി കപിൽ മിശ്ര തെളിവുകൾ നൽകി. കൂടാതെ ഡൽഹി ലെഫ്റ്റനന്റ് ഗവർണ്ണർക്ക് പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണ്ണർ അന്വേഷണത്തിന് ഉത്തരവിട്ടു.കെജ്രിവാള്‍ നിയമവിരുദ്ധമായ പണം വാങ്ങുന്നതിന് താന്‍ സാക്ഷിയാണ്. കസേരയല്ല ജീവന് പോയാലും മിണ്ടാതിരിക്കാന്‍ സാധ്യമല്ല എന്നും കെജ്‌രിവാളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കപിൽ മിശ്ര ആവശ്യപ്പെട്ടു.
മന്ത്രിയായ സത്യേന്ദ്ര ജെയിനില്‍ നിന്നാണ് കെജ്രിവാള്‍ പണം കൈപ്പറ്റിയതെന്നാണ് കപില്‍ മിശ്രയുടെ ആരോപണം.മാത്രമല്ല കെജ്രിവാളിന്റെ ബന്ധുവിന് വേണ്ടി 50 കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കപില്‍ മിശ്ര വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് കപില്‍ മിശ്ര കെജ്രിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജലിനെ നേരില്‍ കണ്ട് ഇതേ ആരോപണമുന്നയിച്ച മിശ്ര വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം ആവര്‍ത്തിച്ചത്.
കെജ്രിവാള്‍ രണ്ടുകോടിരൂപ കൈപ്പറ്റുന്നത് താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കപില്‍ മിശ്ര മൊഴി നല്‍കുകയും ചെയ്തു.ഇതിനേപ്പറ്റിയുള്ള എല്ലാ തെളിവുകളും ഏത് ഏജന്‍സിക്കും കൈമാറാന്‍ തയ്യാറാണെന്നും കപില്‍ മിശ്ര പറഞ്ഞു.പാര്‍ട്ടിക്കുള്ളിലെ അഴിമതിയെക്കുറിച്ച് സംസാരിച്ചതിനാണ് താൻ പുറത്തായതെന്നും മിശ്ര ആവർത്തിച്ചു.
Post Your Comments