ഇംഫാല്‍: മണിപ്പൂരിലെ ലോക്കാച്ചോയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്ജുന് എന്ന സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മണിപ്പൂരിലെ മ്യാന്മാറുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം ലോക്കാച്ചോയിലുള്ള ട്രാന്‍സ്-എഷ്യന്‍ ഹൈവേ 102ലാണ് സ്ഫോടനമുണ്ടായത്.
വിദേശ നിര്‍മിത റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. സൈനിക വാഹനം ഹൈവേയിലൂടെ കടന്നു പോകുമ്പോള്‍ ആണ് സ്ഫോടനം നടന്നത്. 165 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്.
Post Your Comments