ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കീഴില്‍ വിക്കറ്റ് കീപ്പറായി മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി തുടരും. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുത്ത ബൗളര്‍മാരായ മുഹമ്മദ് ഷമിയും ആര്‍.അശ്വിനും ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി.
അതെസമയം ഐപിഎല്ലിലെ മികച്ച പ്രകടനം കൊണ്ട് ടീമില്‍ ഇടംപിടിക്കുമെന്ന കരുതപ്പെട്ട സീനിയര്‍ താരങ്ങളായ ഗൗതം ഗംഭീര്‍ ,റോബിന്‍ ഉത്തപ്പ എന്നിവരെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. മറ്റൊരു സീനിയര്‍ താരമായ സുരേഷ് റെയ്‌നയെ പകരക്കാരുടെ നിരയിലാണ് ഉള്‍പ്പെടുത്തിയത്.
മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. യുവരാജ് സിംഗ്, കേദര്‍ ജാദവ്, അജയ്ക്യ രഹാന, മനീഷ് പാണ്ഡ്യ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റ് സ്മാന്‍മാര്‍. ഹാര്‍ദ്ദിക്ക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഓള്‍റൗണ്ടര്‍മാരായി ടീമില്‍ ഇടംപിടിച്ചപ്പോള്‍ ആര്‍ അശ്വിനാണ് സ്പിന്നര്‍. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ഭുംറ എന്നിവരാണ് ടീമില്‍ ഇടംപിടിച്ച പേസ് ബൗളര്‍മാര്‍
Post Your Comments