പാറ്റ്ന•വിവാഹവേദിയെത്തിയ വധുവിന്റെ മുന്‍കാമുകന്‍ വരനെ വെടിവെച്ചുകൊന്നു. ബിഹാറിലെ പിലാപൂര്‍ ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ പുരോഗമിക്കവേ സ്ഥലത്തെത്തിയ അജ്ഞാതന്‍ വരനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉത്തര്‍ദാഹന്‍ പഞ്ചാത്തിലെ സുധീര്‍ സിങ്(22) ആണ് മരിച്ചത്. തിരക്കിനിടയില്‍ പ്രതി തന്ത്രപൂര്‍വ്വം രക്ഷപെടുകയും ചെയ്തു. ഇയാളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പിലാപൂരിലെ സുധേശ്വറിന്റെ മകള്‍ സുസും കുമാരിയുമായുള്ള വിവാഹത്തിന് തൊട്ടു മുന്‍പായിരുന്നു കൊലപാതകം.
വധുവിന്റെ കാമുകനാണ് കൊലപാതകിയെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വിധവയായ സ്ത്രീയുടെ ഒറ്റമകനാണ മരിച്ച സുധീര്‍ സിങ്. വരന്റെയും വധുവിന്റെയും ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
Post Your Comments