Latest NewsKeralaNews

മഹാരാജാസ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം; മുഖ്യമന്ത്രിയെ പരിഹസിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം: മഹാരാജാസ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. പണ്ട് ചിലർ ബ്രണ്ണൻ കോളേജിന്റെ മുന്നിൽ ഉയർത്തിപ്പിടിച്ച് നിന്നിരുന്ന അതേ മട്ടിലുള്ളവ തന്നെയാണ് ഇപ്പോൾ മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നതെന്ന് ബല്‍റാം പറയുന്നു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വി ടി ബല്‍റാം വിമർശനവുമായി എത്തിയത്. ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങള്‍ ആരുടേയും വാർക്കപ്പണി സാധനങ്ങളല്ലെന്നും, മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ കുറച്ചുകൂടി വ്യക്തത വരാനുണ്ടെന്ന് തോന്നുന്നുവെന്നും ബല്‍റാം പരിഹസിച്ചു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ മഹാരാജാസില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മഹാരാജാസ് കോളേജ് വിഷയത്തില്‍ പോലീസ് എഫ്‌ഐആറിലുള്ള കാര്യങ്ങളാണ് താന്‍ ഉദ്ധരിച്ചതെന്ന് പിന്നീട് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യങ്ങള്‍ തന്റെ മനക്കണക്കല്ലെന്നും പോലീസ് എഫ് ഐ ആറില്‍ പറഞ്ഞത് ഓരോന്നായാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button