ദുബായി: യുഎഇയിലെ വാഹന ഇന്‍ഷുറന്‍സ് പ്രിമീയത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണ് പുതിയ നിര്‍ദേശപ്രകാരം ഉണ്ടാകുന്നത്.
ജനുവരിയില്‍ യുഎഇ ഇന്‍ഷുറന്‍സ് അതോറിറ്റി കൊണ്ടുവന്ന പുതുക്കിയ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് പ്രമീയം സ്വീകരിക്കുന്നത്. തേര്‍ഡ് പാര്‍ട്ടി അടക്കം എല്ലാത്തരം വാഹന പ്രിമീയവും വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ കവറേജും കൃത്യതയും ഉറപ്പുവരുത്തിക്കൊണ്ടുള്ളതാണ് പുതിയ നിര്‍ദേശം.
പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കുറവ് ഇന്‍ഷുറന്‍സ് പ്രിമീയം സലൂണ്‍ കറുകള്‍ക്ക് 1300 ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്. എസ്.യു.വികള്‍ക്ക് 2000 ദിര്‍ഹം.
സലൂണ്‍ കാറുകള്‍ക്ക് കുറഞ്ഞ തേര്‍ഡ് പാര്‍ട്ടി പ്രിമീയം 750 ദിര്‍ഹമാണ്. 2100 ദിര്‍ഹമാണ് കൂടിയ പ്രിമീയം തുക. അതേസമയം, മറ്റു ഫോര്‍വീലറുകള്‍ക്ക് കുറഞ്ഞ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രിമീയം 1000 ദിര്‍ഹവും കൂടിയത് 2150 ദിര്‍ഹവുമാണ്.
പുതിയ നിര്‍ദേശപ്രകാരം വാഹനത്തിന്റെ കേടുപാട് നീക്കം ചെയ്യുന്നതിന് നല്‍കുന്ന ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. റിപ്പയര്‍ കാലാവധിയില്‍ കേടുപാട് പറ്റിയാല്‍ വാഹനം മാറ്റിനല്‍കാനുള്ള തുക നല്‍കാനും പുതിയ നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, പ്രവാസികള്‍ അടക്കമുള്ള വാഹന ഉപഭോക്താക്കള്‍ പലരും പുതിയ ഇന്‍ഷുറന്‍സ് ഘടനയെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. പ്രീമിയം വര്‍ധനവിന്റെ ആനുകൂല്യം ഇന്‍ഷുറന്‍സ് കവേറജില്‍ പ്രതിഫലിക്കുമോ എന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം.
Post Your Comments