ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിൽ വിസ അപേക്ഷിക്കാനെത്തിയ തന്റെ ഭാര്യ ഉസ്മയെ കാണാനില്ലെന്ന് താഹിര്‍ അലി എന്ന പാകിസ്ഥാൻ യുവാവിന്റെ പരാതി. ഉസ്മ ഇന്ത്യക്കാരിയാണ്. ഭാര്യയുടെ ന്യൂഡല്‍ഹിയിലെ സഹോദരനെ കാണാന്‍ ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കാനായിരുന്നു ഇരുവരും ഹൈക്കമ്മീഷനിലെത്തിയത്. എന്നാൽ ഉസ്മയെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടതെന്നും പിന്നീട് അവരെ കാണാതായെന്നുമാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.
പാകിസ്ഥാനിൽ വെച്ച് ഈ കഴിഞ്ഞ മേയ് ഒന്നിന് വിവാഹിതരായ ഇരുവരോടും ഹണിമൂണിനായി ഇന്ത്യയിലെത്താൻ ഉസ്മയുടെ സഹോദരൻ ആവശ്യപ്പെട്ടു. വിസ ലഭിക്കാന്‍ ഹൈക്കമ്മീഷനിലെ അദ്നാന്‍ എന്നയാള്‍ സഹായിക്കുമെന്നും അദ്നാനെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ചാണ് ഇരുവരും ഹൈക്കമ്മീഷനിലെത്തിയത്. എന്നാൽ ഉസ്മയെ മാത്രമാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. തന്റെ കൈവശമുണ്ടായിരുന്ന മൂന്നു ഫോണുകള്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ പിടിച്ചു വെച്ചുവെന്നും മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഉസ്മയെ കാണാത്തതിനാല്‍ കാര്യം അന്വേഷിച്ച താഹിറിന് യുവതി ഇവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും താഹിർ പറഞ്ഞതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments