തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാതൊരു തരത്തിലുമുള്ള ദയയും കൈയേറ്റക്കാരോട് കാണിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി പരിസ്ഥിതി പ്രവര്‍ത്തകരുമായ നടത്തിയി ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതുപോലെ ശക്തമായ നടപടികള്‍ കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്വീകരിക്കണമെന്ന് യോഗത്തില്‍ കവയത്രി സുഗതകുമാരി ആവശ്യപ്പെട്ടു. പൊളിക്കേണ്ട കൈയേറ്റങ്ങള്‍ പൊളിക്കണമെന്നും അല്ലാത്തവ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുഗതകുമാരി പറഞ്ഞു. തങ്ങളുടെ അവസാന പ്രതീക്ഷയാണ് ഇതെന്നും സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് കരുതുന്നെന്നും അവര്‍ വ്യക്തമാക്കി.
മൂന്നാര്‍ ബാക്കി നില്‍ക്കണം, പശ്ചിമഘട്ടം അവശേഷിക്കണം. മതശക്തികള്‍ക്കും പണക്കാരനും രാഷ്ട്രീയശക്തികള്‍ക്കും കൈയേറാനുള്ളതല്ല പശ്ചിമഘട്ടം. അത് നമ്മുടെ ജലപ്രഭവകേന്ദ്രവും നമ്മുടെ രക്ഷാദേവതയുമാണെന്ന് സുഗതകുമാരി വ്യക്തമാക്കി. അതിനെ രക്ഷിക്കാനുള്ള ഒരുപാട് നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറിയതായി സുഗതകുമാരി വ്യക്തമാക്കി.
Post Your Comments