ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ മോശം അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടാണെന്ന് മുലായം സിംഗ് യാദവ്.കോൺഗ്രെസ്സുമായി സഖ്യം പാടില്ലെന്ന് താൻ ഉപദേശിച്ചിട്ടും അത് വകവെക്കാതെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സഖ്യമുണ്ടാക്കിയതാണ് യു പിയിലെ പരാജയത്തിന് കാരണം എന്ന് മുലായം പറഞ്ഞു.പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങൾക്കു തന്നെയാണെന്നും അത് വെറുതെ ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുലായം പറഞ്ഞു.
തന്റെ ജീവിതം തകര്‍ക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം കോണ്‍ഗ്രസ് ചെയ്തിട്ടുണ്ടെന്നും തനിക്കെതിരെ കേസെടുത്ത പാര്‍ട്ടിയുമായാണ് അഖിലേഷ് സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്.പിയും പച്ച തൊട്ടില്ലെങ്കിലും ഇനിയും സമാജ് വാദി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments