Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

രാഷ്ട്രീയ താൽപര്യങ്ങൾക്കായി സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിണറായി സർക്കാർ ഉപയോഗിക്കുന്നു – കുമ്മനം രാജശേഖരൻ

 

ആലപ്പുഴ:ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ചട്ടുകങ്ങളാക്കി മാറ്റുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.”ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരുതിക്ക് നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സത്യസന്ധരും നിഷ്‌കളങ്കരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആര്‍.എസ്.എസ് എന്നും ബി.ജെ.പിയെന്നും പറഞ്ഞ് ആത്മവീര്യം കെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ വ്യാപകമായി നടക്കുന്നത്.”

“ഇത് ഞങ്ങളുടെ പ്രസ്ഥാനത്തിന് കിട്ടുന്ന അംഗീകാരം തന്നെയാണ്.തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍  താക്കോല്‍ സ്ഥാനങ്ങളില്‍ വയ്ക്കുന്നത്.ഇത് നല്ല കീഴ്വഴക്കമല്ല.ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വീഴ്ചകളല്ലാതെ എന്ത് നേട്ടമാണ് ഈ സര്‍ക്കാരിന് ആഘോഷിക്കാനുള്ളത്?”

“രാഷ്ട്രീയ പ്രതിയോഗികളെയും ഭരണത്തെ വിമർശിക്കുന്നവരെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നതിന് പകരം ചില സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button