കാസര്‍കോട്: എെസിസില്‍ ചേരാനുള്ള ആഹ്വാനവുമായി കാസര്‍കോട് മലയാളികള്‍ക്കിടയില്‍ വ്യാപക പ്രചാരണം. വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം നടക്കുന്നത്.ഐ എസില്‍ ചേര്‍ന്ന മലയാളിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നതെന്നാണ് സംശയം. സന്ദേശം ലഭിച്ച കാസര്‍കോട്ടുള്ള വ്യാപരിയായ ഹാരിസ് എന്നയാള്‍ പൊലീസില്‍ പരാതി നല്‍കി. അഫ്ഗാനിസ്ഥാന്‍ നമ്പർ ഉപയോഗിച്ചാണ് വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.
അബു ഇസ ആണ് ഗ്രൂപ്പ് അഡ്മിന്‍. ഇയാള്‍ പാലക്കാട് നിന്നു കാണാതായ ഇസയാണെന്ന് സംശയിക്കുന്നു.കാസര്‍കോട് നിന്നും എെസിസില്‍ ചേര്‍ന്ന മലയാളികളും ഇതിനു പിന്നിലുണ്ടെന്നാണ് സംശയം.നേരത്തെ കാസര്‍കോട് പടന്നയില്‍ നിന്നും ഐസിസില്‍ ചേര്‍ന്നെന്ന് കരുതുന്ന ടികെ മുര്‍ഷിദ് മുഹമ്മദ് മരിച്ചതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചതും വാട്സാപ്പ് വഴിയാണ്.വാട്സ് ആപ്പ് സന്ദേശം ലഭിച്ചയാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം തുടങ്ങി.
Post Your Comments