
ഡല്‍ഹി: അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്‍ സൈന്യത്തിന് ശക്തമായ നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ത്യന്‍ സൈന്യം വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നതാണ്. ആവശ്യമായ സമയത്ത് മിന്നലാക്രമണം നടത്തിയത് മറക്കരുത്.
മൃതദേഹം വികൃതമാക്കുന്നതു പോലുള്ള നടപടികള്‍ കാണുമ്ബോള്‍ ഏതൊരു ഇന്ത്യക്കാരനെയും പോലെ ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കുകയാണ്. ഈ വിഷയത്തില്‍ തീരുമാനം സൈന്യത്തിന് വിട്ടുനല്‍കിയെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. ഇത്തരം വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല. സൈന്യം തീരുമാനിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
റോക്കറ്റാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക്ക് സൈന്യം, കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തു. ഭീകരരെ കൂട്ടുപിടിച്ചാണ് പാക്കിസ്ഥാന്റെ നടപടിയെന്ന് ബിഎസ്‌എഫ് ആരോപിച്ചിരുന്നു.
Post Your Comments