KeralaLatest News

കേരളത്തിലെ വാര്‍ഷിക മഴ ലഭ്യത കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് : കേരളത്തിലെ വാര്‍ഷിക മഴ ലഭ്യത കുത്തനെ കുറയുന്നു. 2701 മില്ലിലിറ്റര്‍ മഴ കിട്ടേണ്ടിടത്ത് ലഭ്യമായത് 1705.8 മില്ലിലിറ്റര്‍ മാത്രമാണ്. 35 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മഴ കുത്തനെ കുറയുന്നത്. സംസ്ഥാനത്ത് ഇക്കുറി 37 % കുറവാണ് രേഖപ്പെടുത്തിയത്. 1982 ലാണ് സംസ്ഥാനത്ത് ഇതിനു മുമ്പ് 50 % കുറവ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇക്കഴിഞ്ഞ മൂന്ന് വരെയുള്ള മഴയുടെ കണക്കിലാണ് ഞെട്ടിക്കുന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.

വയനാട് ജില്ലയാണ് കടുത്ത വരള്‍ച്ച നേരിടുന്നത്. തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളാണ് പിന്നാലെയുള്ളത്. ജലസംരക്ഷണത്തിനു കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ ജലവിഭവ കേന്ദ്രം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഇതിനു മുന്‍കരുതല്‍ സ്വീകരിക്കണമെന്ന നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സിഡബ്ല്യൂആര്‍ഡിഎം സര്‍ക്കാരിനു സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button