Latest NewsIndiaNews

മുത്തലാഖ് എന്ന വാക്ക് പറഞ്ഞാൽ ഈ നാട്ടിൽ അഞ്ചു ലക്ഷം രൂപ പിഴ

 

യുപി:  യുപിയിലെ സാമ്പാർ എന്ന നാട്ടിൽ മുത്തലാഖ് എന്ന വാക്ക് ഉച്ഛരിച്ചാൽ അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് നാട്ടുകൂട്ടം. 50,000 മുസ്ലീങ്ങൾ താമസിക്കുന്ന ഹാദിപൂര്‍ നാട്ടുകൂട്ടത്തിന്റേതാണ് ഈ ഉത്തരവ്.മുത്തലാഖ് നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത് ഈ നടപടിയെടുത്തിരിക്കുന്നത്.

ഭാര്യയും ഭർത്താവും തമ്മിലുള്ള നിസാര പ്രശ്നങ്ങൾക്ക് മുത്തലാഖ് കൂടുന്നതും വീണ്ടും വിവാഹം കഴിക്കാനായി ചിലർ മുത്തലാഖ് ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നാട്ടുകൂട്ടത്തിന്റെ ഈ തീരുമാനം.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്ന് പഞ്ചായത്ത് ചെയര്‍മാന്‍ അസ്‌റാര്‍ പറഞ്ഞു.യുപിയിലെ ഭാഗ്പത് പഞ്ചായത്തും മുത്തലാഖിനെതിരെ സമാന നടപടി സ്വീകരിച്ചിട്ടുണ്ട്. യുപിയിൽ മുത്തലാഖ് വളരെയേറെ കൂടുന്ന സാഹചര്യത്തിലാണ് പല പഞ്ചായത്തുകളും വിഷയത്തിൽ ഇടപെട്ട് തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button