തിരുവനന്തപുരം: വേണ്ടപ്പെട്ടവരെ രക്ഷിക്കാന്‍ നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രി എരളത്തിനു അപമാനമാണെന്ന് ബിജെപിദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് ആയുധ ശേഖരം കണ്ടുപിടിച്ച സംഭവത്തെ പറ്റി പ്രതികരിക്കവേ ആണ് കൃഷ്ണദാസ് ഇങ്ങനെ പറഞ്ഞത്. എന്തും വിളിച്ചു പറയുന്ന പാർട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി അധഃപതിക്കരുതെന്നും നിയമസഭ നല്‍കുന്ന അവകാശവും പരിരക്ഷയും ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം.
വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്താന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി അവരെ ന്യായീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത് ആയുധങ്ങള്‍ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കിക്കഴിഞ്ഞു.ആ സ്ഥിതിക്ക് സഭയെ തെറ്റിദ്ധരിപ്പിച്ചു മുഖ്യമന്ത്രി മാപ്പു പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു
Post Your Comments