ചണ്ഡീഗഢ്: കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലൂടെ ചണ്ഡീഗഢില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത് രസകരമായ ഒരു പരാതി. എൻജിനീയറിങ് വിദ്യാർത്ഥിയായ യുവാവിന്റെ പരാതി തന്റെ ഗേള്‍ഫ്രണ്ടിനെ വിവാഹം കഴിക്കാന്‍ പ്രധാനമന്ത്രി മോദിജീ സഹായിക്കണമെന്നാണ്. പ്രധാനമന്ത്രിക്ക് നേരിട്ട് പരാതി ലഭിക്കുന്ന വിധത്തിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇത്തരം പരാതികൾ എത്തുമെന്നാണ് രസകരം.
ആവശ്യമുള്ള പരാതികളിൽ പ്രധാനമന്ത്രി വേണ്ട നടപടികളും എടുക്കാറുണ്ട്. എന്നാൽ ആദ്യമായാണ് വിവാഹം നടത്തിക്കൊടുക്കാൻ സഹായം അഭ്യർത്ഥിച്ച് ഒരു പരാതി ലഭിക്കുന്നത്.നഴ്‌സായി ജോലി ചെയ്യുന്ന ഗേള്‍ഫ്രണ്ടിനെ വിവാഹം കഴിക്കണം, അതിനായി പെണ്‍കുട്ടിയുടെയും തന്റെയും മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ പ്രധാനമന്ത്രി പ്രത്യേക ദൂതന്മാരെ വീടുകളിലേക്ക് അയക്കണമെന്നുമാണ് ഈ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുമാത്രമല്ല നിരവധി പരാതികൾ ചണ്ഡീഗഡിൽ നിന്നും തങ്ങൾക്ക് ലഭിക്കാറുണ്ടെന്നാണ് ഓഫീസിലെ സ്റ്റാഫ് പറയുന്നത്.ചണ്ഡീഗഢ് സിറ്റി പോലീസിന് ഹെലികോപ്റ്റര്‍ നല്‍കണമെന്നാണ് മറ്റൊരു അപേക്ഷ. തന്റെ പൂന്തോട്ടത്തിൽ നിന്നും പൂവ് പറിക്കുന്ന ആളിനെ കണ്ടെത്തി തരണമെന്നാണ് മറ്റൊരു അപേക്ഷ.
Post Your Comments