NewsIndia

ബെംഗളുരുവില്‍ വീണ്ടും തടാകത്തിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബെല്ലാന്തൂർ തടാകത്തിന് വീണ്ടും തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാസങ്ങൾക്കു മുമ്പു തടാകത്തിൽ വൻ അഗ്നിബാധയുണ്ടായിരുന്നു. ഒന്നര ദിവസത്തിനുശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. തടാകത്തിലേക്ക് തള്ളുന്ന വ്യാവസായിക മാലിന്യങ്ങൾ തമ്മിലുള്ള രാസപ്രവർത്തനമാണ് തീപിടിക്കാൻ കാരണമെന്നാണ് കണ്ടെത്തൽ. ഇത് വൃത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണു വീണ്ടും തീപിടിച്ചത്.

ഉച്ചയ്ക്കുശേഷം നേരിയ മഴ പെയ്തതോടെയാണ് തടാകത്തിലെ പുകച്ചുരുളുകൾ നിലച്ചതെന്ന് പരിസരവാസികൾ വ്യക്തമാക്കി. നഗരത്തിലുള്ള 262 തടാകങ്ങളിൽ ഏറ്റവും വലിയതാണ് ബെല്ലാന്തൂരിലേത്. നഗരത്തിലെ വ്യാവസായ മാലിന്യത്തിന്റെ നാൽപതുശതമാനവും നിക്ഷേപിക്കുന്നത് ഇവിടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button